Quantcast

'ആറുവയസുകാരിയെ സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങി'; പ്രതിയുടെ മൊഴി

സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്ന് കസ്റ്റഡിയിലെടുത്ത അഷ്‍ഫാഖിന്‍റെ സുഹൃത്ത്

MediaOne Logo

Web Desk

  • Updated:

    29 July 2023 5:52 AM

Published:

29 July 2023 4:11 AM

aluva kidnapping,girl  missing case,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,ആലുവയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, ബിഹാര്‍ സ്വദേശി കുട്ടിയെ തട്ടിക്കൊണ്ടുപോയി,ആലുവ കുട്ടിയെ കാണാതായ സംഭവം
X

ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറു വയസുകാരിയെ സുഹൃത്തിന്റെ സഹായത്തോടെ കൈമാറിയെന്ന് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്‍ഫാഖ് ആലത്തിന്റെ മൊഴി.

സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്‍ഫാഖിന്‍റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിലെ പാലത്തിനിടയില്‍വെച്ചാണ് കുട്ടിയെ കൈമാറിയെന്നും പ്രതിയുടെ സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ കൈമാറിയെന്ന് പറയുന്ന സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നല്‍കി. കുട്ടിക്ക് ജ്യൂസ് നൽകിയെന്നും നേരത്തെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നത്.

സക്കീർ ഹുസൈൻ എന്നതാരാണെന്നും ഇയാൾ എവിടേക്കാണ് കുട്ടിയെ എങ്ങോട്ട് കൊണ്ടുപോയതെന്നുമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

ബിഹാർ സ്വദേശികളായ ദമ്പതികളുടെ ആറു വയസുള്ള മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതൽ കാണാതായത്. ഇവരുടെ വീടിൻ്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ബിഹാർ സ്വദേശിയായ അഷ്‍ഫാഖ് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

TAGS :

Next Story