എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയ ശരികേട്: ബിനോയ് വിശ്വം
ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എം.ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണ് എന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ പ്രതികരണം. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എം.ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Adjust Story Font
16