Quantcast

ഗോകുലം ചിട്ടിതട്ടിപ്പ് കേസ്: മൗനം തുടർന്ന് സർക്കാർ; എത്രരൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് പ്രതിപക്ഷം

ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചുവെന്നായിരുന്നു മീഡിയവൺ ഇന്നലെ പുറത്ത് വിട്ട വാർത്ത

MediaOne Logo

Web Desk

  • Published:

    2 April 2023 1:13 AM GMT

Gokulam scam case,gokulam chits finance case: Govt keeps silent,ഗോകുലം ചിട്ടിതട്ടിപ്പ് കേസ്: മൗനം തുടർന്ന് സർക്കാർ; എത്രരൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് പ്രതിപക്ഷം,pinarayi vijayan and gokulam gopalan,latest malayalam news
X

തിരുവനന്തപുരം: ഗോകുലം ചിട്ടിതട്ടിപ്പ് കേസ് മീഡിയവൺ പുറത്ത് വിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം പാലിച്ച് സർക്കാർ. ഗോകുലം ഗോപാലിനെതിരായ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്ന വിവരം പുറത്ത് വന്നിട്ടും യാതൊരും വിശദീകരണവും സർക്കാർ നൽകിയിട്ടില്ല. സംസ്ഥാനത്തിന് എത്രരൂപയുടെ നികുതി നഷ്ടമുണ്ടായെന്ന പ്രതിപക്ഷ ചോദ്യത്തിലും സർക്കാർ മൗനം തുടരുകയാണ്.

ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചുവെന്നായിരുന്നു മീഡിയവൺ ഇന്നലെ പുറത്ത് വിട്ട വാർത്ത. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടായിട്ടാണ് ഗോകുലം ഗോപാലനെതിരെ സർക്കാർ നടപടി സ്വീകരിക്കാതിരുന്നത്.

മുഖ്യമന്ത്രിയുടെ വഴിവിട്ട ഇടപെടൽ അടക്കം പുറത്ത് വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും സർക്കാർ മൗനം പാലിക്കുകയാണ്. അനധികൃതമായി, ഗുരുതര സ്വഭാവത്തിലുള്ള ഇടപെടൽ മുഖ്യമന്ത്രി നടത്തിയെന്ന വിവരത്തിനോട് സർക്കാരിനുള്ള മൗനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവും ചോദ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞു. എന്നിട്ടും മൗനം തന്നെയാണ് സർക്കാരിൻറെ മറുപടി.സംഭവം ചർച്ച ആയെങ്കിലും കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നാണ് വിവരം.




TAGS :

Next Story