കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 60 ലക്ഷം വില വരുന്ന സ്വർണം
60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടി.
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടി. ഇതിനു പുറമെ ഡി.ആർ.ഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരിപ്പൂർ എയർ ഇൻ്റലിജൻസ് യൂണിറ്റ് 685 ഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു.
ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദീനിൽ നിന്നാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്.
അബുദാബിയിൽ നിന്നുള്ള മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലും പിടിയിലായി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചത്.
Next Story
Adjust Story Font
16