Quantcast

അന്ന് പവന് 400 രൂപ; 50 വർഷം കൊണ്ട് സ്വർണം കുതിച്ചത് 58,880 രൂപയിലേക്ക്

50 രൂപക്ക് ഒരു ഗ്രാം സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇന്ന് ഒരു ഗ്രാമിന് വർദ്ധിച്ചത് 65 രൂപയാണ്

MediaOne Logo

Web Desk

  • Updated:

    2024-10-26 10:03:58.0

Published:

26 Oct 2024 10:01 AM GMT

അന്ന് പവന് 400 രൂപ; 50 വർഷം കൊണ്ട് സ്വർണം കുതിച്ചത് 58,880 രൂപയിലേക്ക്
X

കൊച്ചി: 1975ൽ ഒരു പവൻ സ്വർണം വാങ്ങിയയാൾ ഒരു പവന് അമ്പതിനായി​രം രൂപ കൊടുക്കുന്ന ഒരു കാലം വരുമെന്ന് സ്വപ്നം പോലും കണ്ടിട്ടുണ്ടാകില്ല. അമ്മാതിതിരി പിടിവിട്ടകളിയാണ് കഴിഞ്ഞ കുറേക്കാലമായി സ്വർണവിപണിയിൽ നടക്കുന്നത്. സ്വർണം സുരക്ഷിത നിക്ഷേപമാണോ എന്ന ചർച്ച എല്ലാക്കാലത്തും നിക്ഷേപകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.

ഇന്ന് ഗ്രാമിന് 65 രൂപ വർദ്ധിച്ച് 7360 രൂപയായി. 520 രൂപ വർദ്ധിച്ചതോടെ പവന് 5,8880 രൂപയായി. രണ്ടു ദിവസങ്ങൾക്കു മുമ്പ് വിലയിൽ ചെറിയ ഒരു കുറവ് രേഖപ്പെടുത്തിയെങ്കിലും, സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. സ്വർണവില കുതിക്കുന്നതിന് പിന്നിൽ അന്താരാഷ്ട്രതലത്തിലെ സംഭവ വികാസങ്ങളടക്കം നിർണായകമാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുo യുഎസ് തെര​ഞ്ഞെടുപ്പുമെല്ലാം സ്വർണ്ണ വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമാവുന്നുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ​ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. മുന്നേറ്റം തുടരുകയാണെങ്കിൽ അടുത്ത ആഴ്ച 2800 ഡോളറിലേക്ക് വില എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണത്തെ ദീപാവലിയിൽ സ്വർണ്ണം എക്കാലത്തെയും ഉയർന്ന വില നിലവാരത്തിലേക്കാണ് ചുവട് വെക്കുന്നതെന്നാണ് വിലയിരുത്തൽ. പശ്ചിമേഷിയിലെ യുദ്ധങ്ങൾ തുടരുകയാണെങ്കിൽ വർഷാവസാനത്തോടെ അന്താരാഷ്ട്ര വില 3000 ഡോളറിലേക്ക് എത്തുമെന്ന സൂചനകളാണ് വരുന്നത്.

കഴിഞ്ഞവർഷം ഇതേദിവസം 5680 രൂപയായിരുന്നു സ്വർണ്ണം ഗ്രാമിന് വില. പവൻ വില 45440 രൂപ. ​ഗ്രാമിന്റെ വിലയിൽ 1680 രൂപയും പവ​ന് 13440 രൂപയും വ്യത്യാസമുണ്ടായി. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് അടുത്തു നൽകണം. ഇന്ന് പവന് 5,8880 രൂപയാണ് വിലയെങ്കിൽ 50 വർഷം മുമ്പ് 1975 ൽ 400 രൂപയായിരുന്നു വില. അന്ന് 50 രൂപയുണ്ടെങ്കിൽ ഒരു ഗ്രാം സ്വർണം വാങ്ങാമായിരുന്നു. അന്നത്തെ 50 രൂപയുടെ മൂല്യം കണക്കാക്കു​​മ്പോൾ അതൊരു വലിയ തു​കയാണെന്നത് മറ്റൊരു വസ്തുത.

1990 ൽ ഗ്രാമിന് 312 രൂപയായിരുന്നു വില. പവൻ വില 2493 രൂപയും. 2000 ൽ ഗ്രാമിന്റെ വില 400 കടന്നു. പവൻ വില 3200 രൂപയിലേക്കെത്തി. പത്ത് വർഷം കഴിയുമ്പോൾ ഒരു ഗ്രാമിന്റെ വില നാലക്കം കടന്നു. ഒരു ഗ്രാമിന്റെ വില 1535 രൂപയായി പവൻ വില 12280​ലേക്കുയർന്നു. 2019 ൽ ഗ്രാം വില 2965 രൂപയായിരുന്നു. ഒരു പവന് 23720 രൂപയുമായി. 2020 സ്വർണ്ണവില ഗ്രാമിന് 5250 രൂപ ,പവൻ വില 42000 രൂപ. 2021 ലിത് 4500 ഉം 36000വുമായി. 2022 ൽ 4765 ഉം 38120 രൂപയുമായി. 2023 ൽ ഗ്രാമിന് 5500 രൂപയും പവന് 44000 രൂപയുമായി. 2024 സ്വർണ്ണവില ഗ്രാം 7340 പവൻ വില 58720.

TAGS :

Next Story