Quantcast

സ്വർണത്തിന് റെക്കോഡ് വില; പവന് 45,920 രൂപയായി

കഴിഞ്ഞ മേയ് അഞ്ചിനാണ് വില സര്‍വകാല റെക്കോഡിലെത്തിയത്

MediaOne Logo

Web Desk

  • Published:

    28 Oct 2023 6:04 AM GMT

Gold jewellery
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്വർണത്തിന് റെക്കോഡ് വില. പവന് 480 രൂപ കൂടി 45,920 രൂപയായി. ഒരു ഗ്രാമിന് 5740 രൂപയാണ് വില. കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്. കഴിഞ്ഞ മേയ് അഞ്ചിനാണ് വില സര്‍വകാല റെക്കോഡിലെത്തിയത്. 45760 ആയിരുന്നു അന്നത്തെ വില. ആഗോള വിപണിയില്‍ 2000 ഡോളറാണ് വില.

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഇന്നലെ രാത്രി സ്വർണം 2,000 ഡോളര്‍ പിന്നിട്ടു. നിലവില്‍ 2,006 ഡോളറിലാണ് സ്വര്‍ണം നില്‍ക്കുന്നത്. അതായത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും 10.2 ശതമാനം ഉയരത്തിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. കേരളത്തിൽ ഈ കാലയളവിലെ വില വർധന 9.5 ശതമാനമാണ്.

TAGS :

Next Story