Quantcast

റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം; പവന് 58720 രൂപ

ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയിലെത്തി

MediaOne Logo

Web Desk

  • Updated:

    2024-10-23 05:25:01.0

Published:

23 Oct 2024 4:29 AM GMT

gold choker necklace
X

കൊച്ചി: സ്വർണത്തിന് റെക്കോഡ് വില തുടരുന്നു. പവന് 320 രൂപ കൂടി. പവന് 58720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയിലെത്തി.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയരുന്നതാണ് കാഴ്ചയാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.

TAGS :

Next Story