സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുതിക്കുകയാണ്
പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുതിക്കുകയാണ്. ഒരു ഔൺസിന് രണ്ടായിരം ഡോളറിനു മുകളിലാണ്.
എണ്ണ വിലയിലും വൻ കുതിപ്പാണ്. ക്രൂഡ് ഓയിൽ ബാരലിന് 130 ഡോളർ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഇന്ത്യയിൽ 12 മുതൽ 22 രൂപ വരെ വർധിച്ചേക്കും. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. ആണവ കരാർ ചർച്ച പൂർത്തീകരിച്ചു ഇറാൻ എണ്ണ വിപണിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ തകർന്നതും വില ഉയരാൻ വഴിയൊരുക്കി.
Next Story
Adjust Story Font
16