Quantcast

സ്വർണക്കടത്ത് സംഘത്തിൽ നിന്ന് പിടികൂടിയ സ്വർണം ഡാൻസാഫ് സംഘം മുക്കിയതായി വെളിപ്പെടുത്തൽ

നികുതി വെട്ടിച്ച് എത്തുന്ന സ്വർണം പിടികൂടുന്നത് മോഷണക്കേസായാണ് രജിസ്റ്റർ ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    10 Sep 2024 7:42 AM

Published:

10 Sep 2024 2:17 AM

Dansaf
X

മലപ്പുറം: മലപ്പുറത്ത് ഡാൻസാഫ് സംഘം പിടികൂടിയ സ്വർണം മുക്കിയതായി വെളിപ്പെടുത്തൽ. തന്‍റെ കൈയിൽ നിന്നും പിടികൂടിയ സ്വർണത്തിൽ നിന്നും 300 ഗ്രാം ഡാൻസാഫ് സംഘം എടുത്തുവെന്ന് കടത്ത് സംഘത്തിലെ വ്യക്തി മീഡിയവണിനോട് പറഞ്ഞു. നികുതി വെട്ടിച്ച് എത്തുന്ന സ്വർണം പിടികൂടുന്നത് മോഷണക്കേസായാണ് രജിസ്റ്റർ ചെയ്യുന്നത്.

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഡാൻസാഫ് സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകുന്നത് . വിമാനത്താവളത്തിന് പുറത്ത് വെച്ച് ഡാൻസാഫ് സംഘം സ്വർണം പിടിക്കും . ഇത് കളവ് കേസായാണ് രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ സ്വർണം കസ്റ്റംസിന് കൈമാറേണ്ടി വരും. 2022ൽ കൊണ്ടുവന്ന സ്വർണത്തിൽ നിന്നും 300 ഗ്രാം ഡാൻസാഫ് മോഷ്ടിച്ചുവെന്ന് കടത്ത് സംഘത്തിലുള്ളവർ വെളിപ്പെടുത്തി.

കോടതിയിൽ നേരിട്ട് ഹാജറാക്കാതെ തൊണ്ടിമുതലായ സ്വർണം ഉരുക്കി രൂപമാറ്റം വരുത്തിയാണ് കോടതിയിൽ ഹാജരാക്കുന്നത്. കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന് പറയുന്നവരുടെ മുഴുവൻ സ്വർണവും എടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യാറില്ലെന്നും കടത്തുകാർ പറയുന്നു. പുതിയ വിവരങ്ങൾ പുറത്ത് വന്ന പശ്ചത്തലത്തിൽ കസ്റ്റംസിൻ്റെ അന്വേഷണവും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധനയും ഉണ്ടാകും. സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ പിടികൂടിയ സ്വർണക്കടത്ത് കേസുകൾ മുഴുവൻ പരിശോധിക്കാനാണ് സാധ്യത.



TAGS :

Next Story