Quantcast

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

യാത്രക്കാരനിൽ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-05-25 06:52:38.0

Published:

25 May 2022 2:37 AM GMT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
X

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും പൊലീസ് സ്വർണം പിടികൂടി. യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടി രൂപ വിലവരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം ആണ് പിടികൂടിയത്. കേസിൽ ബാലുശ്ശേരി സ്വദേശി അബ്ദുസലാമിനെ അറസ്റ്റ് ചെയ്തു.

ബെഹ്റൈനില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാം സ്വർണവുമായി കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തി. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്നു സ്വർണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ എല്ലാം നിഷേധിച്ച പ്രതിയെ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ എക്സ്റേ എടുത്താണ് സ്വർണം കണ്ടെത്തിയത് . വിമാനത്താവളത്തിൽ നിന്ന് ടാക്സി യിൽ കോഴിക്കോട് തൊണ്ടയടുത്താനായിരുന്നു ബഹ്റൈനിൽ വച്ച് സ്വർണക്കടത്ത് മാഫിയ അബ്ദുൽ സലാമിന് നൽകിയ നിർദേശം . ഇതനുസരിച്ച് ടാക്സിയിൽ തൊണ്ടയാട് പോകുന്ന വഴിക്കാണ് പൊലീസ് ടാക്സി കാർ തടഞ് നിർത്തി ഇയാളെ പിടികൂടിയത് . 2 മാസത്തിനിടെ 30 കേസുകളിലായി കരിപ്പൂരിൽ 14 കോടിയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്.


TAGS :

Next Story