എമർജൻസി ലാമ്പ് വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
എമർജൻസി ലാമ്പിലും എക്സ്റ്റൻഷൻ കോഡിലുമായാണ് സ്വർണം ഒളിപ്പിച്ചത്
കൊച്ചി: നെടുമ്പാശ്ശേരി വഴി ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ സാജുദ്ദീനാണ് സ്വർണം കൊണ്ടുവന്നത്. എമർജൻസി ലാമ്പിലും എക്സ്റ്റൻഷൻ കോഡിലുമായാണ് സ്വർണം ഒളിപ്പിച്ചത്. എമർജൻസി ലാമ്പിന്‍റെ ബാറ്ററിക്കുള്ളിൽ മൂന്ന് തകിടുകളായും എക്സ്റ്റൻഷൻ കോഡിന്‍റെ വയറുകൾക്കുള്ളിൽ സ്വർണ നിർമ്മിത കോയിലുമാണ് സ്വര്‍ണ്ണം ഉണ്ടായിരുന്നത്. ഇവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.
ഇക്കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വഴി ഹാന്‍ഡ് മിക്സിയില്‍ അനധികൃതമായി ഒളിപ്പിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
Gold worth Rs 30 lakh seized while trying to smuggle through emergency lamp
Next Story
Adjust Story Font
16