തിരുവനന്തപുരത്ത് ഹോണടിച്ചത് ചോദ്യംചെയ്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ അറസ്റ്റിൽ
തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ പൊലീസ് വാഹനത്തിന്‍റെ ഹോണടിച്ചത് ചോദ്യംചെയ്തായിരുന്നു ഗുണ്ടകളുടെ ആക്രമണം
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ, പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേര്‍ന്നു മര്‍ദിച്ചത്. പൊലീസ് വാഹനത്തിന്‍റെ ഹോൺ അടിച്ചതു ചോദ്യംചെയ്തായിരുന്നു ഗുണ്ടകളുടെ ആക്രമണം. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷെമീറിനാണ് മർദനമേറ്റത്.
നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയാണ് ഷാനിഫർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Summary: Goons arrested for beating up police officer in Thiruvananthapuram's Puthucurichy
Next Story
Adjust Story Font
16