Quantcast

കേടുവന്ന റേഡിയോ തന്നത് 15,000 രൂപ; ടെക്‌നീഷ്യനും ഉടമയും ഞെട്ടി

ഒരു വർഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചതാണ് റേഡിയോയെന്നും പണമുള്ളത് അറിയില്ലെന്നുമായിരുന്നു ഉടമയുടെ മറുപടി

MediaOne Logo

Web Desk

  • Updated:

    2021-10-15 13:35:31.0

Published:

15 Oct 2021 1:26 PM GMT

കേടുവന്ന റേഡിയോ തന്നത് 15,000 രൂപ; ടെക്‌നീഷ്യനും ഉടമയും ഞെട്ടി
X

ചങ്ങരംകുളത്തെ ഇലക്ട്രാണിക് കടയിൽ കേടുവന്ന റേഡിയോ നന്നാക്കാനിരുന്ന ടെക്‌നീഷ്യൻ അതിനകത്തെ കാഴ്ച കണ്ട് ഞെട്ടി. 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോൾ 15,000 രൂപയുണ്ട്. ഉടമയെ വിളിച്ചപ്പോൾ ആൾക്കും അതിശയം. ഒരു വർഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചതാണ് റേഡിയോയെന്നും പണമുള്ളത് അറിയില്ലെന്നുമായിരുന്നു ഉടമയുടെ മറുപടി. മാധ്യമം ദിനപത്രമാണ് ഈ കൗതുക വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചങ്ങരംകുളം ബസ്‌സ്റ്റാൻറ് റോഡിലെ 'മാർക്കോണി' ഇലക്‌ട്രോണിക് കടയിലെ ടെക്‌നീഷ്യനായ ചിറവല്ലൂർ സ്വദേശി ഷറഫുദ്ദീന്റെ സത്യസന്ധ്യത കല്ലൂർമ്മ സ്വദേശികൾക്ക് തുക കിട്ടാനിയാക്കി. പിതാവിന്റെ പെൻഷൻ പണം റേഡിയോക്കുള്ളിൽ വെച്ചതായിരിക്കുമെന്ന് ഉടമകൾ പറഞ്ഞു. ഒരു വർഷം മാത്രം പഴക്കമുള്ളതിനാൽ നിരോധിത നോട്ടുകളല്ല കിട്ടിയതെന്ന ആശ്വാസവും ബാക്കിയായി.

TAGS :

Next Story