Quantcast

ഒയാസിസ് കമ്പനിയുമായി സർക്കാർ ചർച്ചയും നടത്തിയിട്ടില്ല: മന്ത്രി എം.ബി രാജേഷ്

കേരളത്തിലേക്ക് സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ ചെയർമാൻ കർണ്ണാടക മന്ത്രിയാണെന്നും രാജേഷ് നിയമസഭയില്‍

MediaOne Logo

Web Desk

  • Published:

    3 March 2025 4:54 AM

,MB Rajesh,niyamasabhanews
X

തിരുവനന്തപുരം: കഞ്ചിക്കോട്ടെ ബ്രൂവറിയിൽ ഒയാസിസ് കമ്പനിയുമായി സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. 10 ഘട്ടങ്ങളിലായി പരിശോധന നടത്തിയ ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയത്. കമ്പനിക്ക് വെള്ളം നൽകിയാൽ മലമ്പുഴ ഡാമിലെ വെള്ളത്തിൽ കുറവ് വരില്ല.കേരളത്തിലേക്ക് സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ ചെയർമാൻ കർണ്ണാടക മന്ത്രിയാണെന്നും എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.

മദ്യനയത്തിൽ മാറ്റം വരുത്തിയാണ് ഒയാസിസിന് അനുമതി നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. മലബാർ ഡിസ്റ്റിലറിക്ക് എന്ത് കൊണ്ടാണ് വെള്ളം നൽകാത്തതെന്ത് രമേശ് ചെന്നിത്തല ചോദിച്ചു.


TAGS :

Next Story