Quantcast

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഗവർണർ

കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞു.കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവർണർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-18 04:48:02.0

Published:

18 Feb 2022 4:03 AM GMT

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഗവർണർ
X

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഗവർണർ. കേന്ദ്ര സർക്കാർ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. ജി.എസ്.ടി വിഹിതമായ 6,500 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടിയില്ല.കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞു.കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവർണർ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് മൂലമുള്ള മരണനിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ മികച്ചു നിന്നു.കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനായി എന്നും ഗവർണർ പറഞ്ഞു.

തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാട്. എല്ലാ അപേക്ഷകളും ഡിജിറ്റലാക്കും. സ്വയം സർട്ടിഫൈ ചെയ്ത് വ്യക്തികൾക്ക് അപേക്ഷകൾ നൽകാമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിൻറെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു.

100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴിൽ നൽകാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ൽ സമ്പൂർണ ഇ-ഗവേണൻസ് നടപ്പിലാക്കും. കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും ഗവർണർ പറഞ്ഞു

TAGS :

Next Story