Quantcast

വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ

'ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു ഭേദഗതിയും ഉണ്ടാകില്ല'

MediaOne Logo

Web Desk

  • Updated:

    2025-01-15 13:47:29.0

Published:

15 Jan 2025 11:53 AM GMT

Government abandons Forest Act amendment
X

തിരുവനന്തപുരം: വന നിയമ ഭേദഗതിയുമായി മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'വനം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണം നടക്കുന്നു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു ഭേദഗതിയും ഉണ്ടാകില്ലെ'ന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സരോജിനിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

'വന്യജീവി ആക്രമണങ്ങളെ എങ്ങനെ ശാശ്വതമായി ചെറുക്കാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കുന്നു. 1972ലേ കേന്ദ്ര നിയമമാണ് തടസ്സമായി നിൽക്കുന്നത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ. കേന്ദ്രനിയം ഭേ​ദ​ഗതി ചെയ്യാൻ സംസ്ഥാന സർക്കാരിനാകില്ല.'- മുഖ്യമന്ത്രി പറഞ്ഞു.

വാർത്ത കാണാം-

TAGS :

Next Story