Quantcast

കെ.എം. മാണിക്കെതിരായ സര്‍ക്കാര്‍ നിലപാട്; ‍സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം പ്രതികരണമെന്ന് ജോസ് കെ. മാണി

വിഷയത്തില്‍ കേരള കോൺഗ്രസ് എമ്മിന്‍റെ നിലപാട് ഇന്നലെ തന്നെ മുന്നണിയെ അറിയിച്ചതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    6 July 2021 6:29 AM

Published:

6 July 2021 6:01 AM

കെ.എം. മാണിക്കെതിരായ സര്‍ക്കാര്‍ നിലപാട്; ‍സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം പ്രതികരണമെന്ന് ജോസ് കെ. മാണി
X

കെ.എം. മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ നിലപാട് വിവാദമാകുന്ന പശ്ചാത്തലത്തില്‍ കേരള കോൺഗ്രസ്സ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം കോട്ടയത്ത് പുരോഗമിക്കുന്നു. വിഷയത്തില്‍ കേരള കോൺഗ്രസിന്‍റെ നിലപാട് ഇന്നലെ തന്നെ മുന്നണിയെ അറിയിച്ചതാണെന്നും കൂടുതൽ കാര്യങ്ങൾ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വിശദമാക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ എം.എല്‍.എമാരെ ന്യായീകരിക്കാനാണ് കെ.എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ വാദിച്ചത്. കേഡർ സ്വഭാവത്തിലെത്തിച്ച് പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ചർച്ച ചെയ്യാനിരിക്കെയാണ് ജോസിനെയും കൂട്ടരെയും സര്‍ക്കാരിന്‍റെ വാദം പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ നിലപാടിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് അണികളിൽ നിന്ന് ഉയരുന്നത്. യു.ഡി.എഫും വിഷയം ഏറ്റെടുത്തതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉരുത്തിരിയുന്നത്.

സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്ന് കേരള കോണ്‍ഗ്രസ് എം നേരത്തെ പ്രതികരിച്ചിരുന്നു. പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനോട് വിശദീകരണം തേടണമെന്നുമാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം.

TAGS :

Next Story