Quantcast

സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ

സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം

MediaOne Logo

Web Desk

  • Published:

    8 Dec 2021 12:48 AM GMT

സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ
X

സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു,പേഴ്സണൽ പേ നിർത്തലാക്കി,മൂന്നാം ഹയർഗ്രേഡ് അനുവദിച്ചില്ല എന്നീ പരാതികൾ ഉന്നയിച്ചു കൊണ്ടാണ് കൊണ്ടാണ് സർക്കാർ ഡോക്ടർമാരുടെ സമരം.

അതേസമയം സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജൂനിയർ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ രേഖാമൂലം ഉറപ്പ് നൽകാതെ സമരം പിൻവലിക്കാൻ തയ്യാറല്ലെന്ന് ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തി. സമരവുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട്, തൃശൂർ , ആലപ്പുഴ മെഡിക്കൽ കോളേജ് യൂണിറ്റുകൾ അറിയിച്ചു. പുതിയ ബാച്ചിന്‍റെ കൗൺസിലിങ് നീളുന്നു, ഡോക്ടർമാരുടെ കുറവ് ആശുപതി പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നീ പരാതികൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.

TAGS :

Next Story