Quantcast

വിഴിഞ്ഞം; സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ലത്തീൻ അതിരൂപത

ആറ് മാസം കൊണ്ട് തീരശോഷണം സംബന്ധിച്ച പഠനം നടത്തുമെന്ന് പറഞ്ഞിട്ട് പൂർത്തിയായില്ലെന്നും വിദഗ്ധസംഘം തീരം സന്ദർശിച്ചത് ഒരു തവണ മാത്രമെന്നും യൂജിൻ പെരേര

MediaOne Logo

Web Desk

  • Updated:

    2023-07-23 02:40:01.0

Published:

23 July 2023 1:03 AM GMT

Government does not follow the assurances
X

തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ലത്തീൻ അതിരൂപത. സർക്കാർ മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നുവെന്ന് ഫാദർ യൂജിൻ പെരേര ആരോപിച്ചു.

ആറ് മാസം കൊണ്ട് തീരശോഷണം സംബന്ധിച്ച പഠനം നടത്തുമെന്ന് പറഞ്ഞിട്ട് പൂർത്തിയായില്ലെന്നും വിദഗ്ധസംഘം തീരം സന്ദർശിച്ചത് ഒരു തവണ മാത്രമെന്നും യൂജിൻ പെരേര പറഞ്ഞു. തുറമുഖ പദ്ധതി പ്രദേശത്ത് 150 ദിവസമാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയത്.

വിഴിഞ്ഞം തുറമുഖത്തിനെതിരെ 2022 ജൂലൈ 20നായിരുന്നു ലത്തീൻ സഭയുടെ സമരപ്രഖ്യാപനം. ഓഗസ്റ്റ് 16ന് സഭയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് ഇരച്ചു കയറി സമരക്കാർ നിർമാണം തടസപ്പെടുത്തി. തുടർന്ന് മാസങ്ങൾ നീണ്ട സമരം. ഇതിനിടയിൽ പല തവണ സർക്കാരുമായി ചർച്ചകളുണ്ടായെങ്കിലും ഒത്തുതീർപ്പായില്ല. നിർമാണം നിർത്തിവെച്ച് പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി 7 ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചെങ്കിലും സർക്കാർ മുഖം തിരിച്ചു. ഇതോടെ സമരം ആളിപ്പടർന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന സാഹചര്യം വരെയെത്തി.

സമ്മർദങ്ങൾക്കൊടുവിൽ ലത്തീൻ സഭയ്ക്ക് സമരം അവസാനിപ്പിക്കേണ്ടതായി വന്നു. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനമെങ്കിലും ഇത് പാലിക്കപ്പെട്ടില്ല, തീരശോഷണത്തെ കുറിച്ചുള്ള പഠനത്തിനുള്ള പണം പോലും സർക്കാർ നൽകിയില്ലെന്നാണ് ലത്തീൻ സഭയുടെ ആരോപണം.

TAGS :

Next Story