Quantcast

സർക്കാർ ജീവനക്കാർ ഏഴാം ദിനം നെഗറ്റീവായാൽ ജോലിക്ക് ഹാജരാകണം

കോവിഡ് മാർഗരേഖ പുതുക്കി

MediaOne Logo

Web Desk

  • Updated:

    2021-09-16 16:34:57.0

Published:

16 Sep 2021 4:19 PM GMT

സർക്കാർ ജീവനക്കാർ ഏഴാം ദിനം നെഗറ്റീവായാൽ ജോലിക്ക് ഹാജരാകണം
X

സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് മാർഗരേഖ പുതുക്കി. രോഗം വന്നവർ പൊതു അവധികളടക്കം ഏഴാം ദിനം നെഗറ്റീവായാൽ ജോലിക്ക് ഹാജരാകണം. പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നവർക്ക് ക്വാറന്റെയ്‌നായി ഏഴുദിവസത്തെ കാഷ്യൽ ലീവ് അനുവദിക്കും.

എന്നാൽ മൂന്നു മാസത്തിനടക്ക് കോവിഡ് വന്നയാളാണെങ്കിൽ ക്വാറന്റെയ്ൻ ആവശ്യമില്ല. ഇവർ സ്വയം നിരീക്ഷണത്തോടെ ജോലിക്കെത്തുകയും രോഗം കണ്ടാൽ ചികിത്സ തേടുകയും വേണം.

ജീവനക്കാർക്ക് കോവിഡ് ബാധിച്ച കാലയളവ് പ്രത്യേക അവധിയായി പരിഗണിക്കും. വിവരശേഖരണത്തിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും.

കോവിഡ് മൂർഛിച്ച് ആശുപത്രിയിലായാൽ ആ കാലയളവ് മൊത്തം പ്രത്യേക ലീവ് അനുവദിക്കും. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവിൽ പറഞ്ഞു.

TAGS :

Next Story