Quantcast

ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ ; ഇനി മുതൽ പമ്പയിൽ കുളിക്കാം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    11 Dec 2021 7:16 AM GMT

ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ ; ഇനി മുതൽ പമ്പയിൽ കുളിക്കാം
X

കൊവിഡിന്റെ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.ശബരിമല തീർഥാടകർക്ക് ഇനിമുതൽ പമ്പയിൽ കുളിക്കാം. ഇന്നുരാവിലെ 11 മുതലാണ് പമ്പയിൽ കുളിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. കുളിക്കടവിലേക്ക് നാല് ഇടങ്ങിളിൽ നിന്ന് പ്രവേശിപ്പിക്കാം. നീലിമല ഉൾപ്പെടെയുള്ള പരമ്പരാഗത കാനനപാതകൾ ഞായറാഴ്ച പുലർച്ചെ തുറന്നുകൊടുക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു. ഏത് പാതയിലൂടെ യാത്ര ചെയ്യാമെന്നത് ഭക്തർക്ക് തീരുമാനിക്കാം.പുലർച്ചെ രണ്ടുമണിമുതൽ ഭക്തരെ നീലിമല വഴി കടത്തി വിടും. 12 മണിക്കൂർ വരെ ഭക്തർക്ക് സന്നിധാനത്ത് തങ്ങാനും അനുമതിയായി.

നെയ്യഭിഷേകം ചെയ്യുന്നത് നിലവിലെ സ്ഥിതി തുടരും. സന്നിധാനത്ത് ഇന്ന് വൈകിട്ട് നാലുമണി മുതൽ മുറികൾ അനുവദിക്കും. 500 ഓളം മുറികൾ ഇതിന്റെ ഭാഗമായി കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് ഒരുക്കിയിട്ടുണ്ട്. എന്നാൽ സന്നിധാനത്ത് വിരിവയ്ക്കാൻ അനുമതി നൽകിയിട്ടില്ല. ഭക്തർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ കൂടുതൽ തീർഥാടകർ എത്തുമെന്നാണ് ദേവസ്വം അധികൃതർ കണക്കുകൂട്ടുന്നത്.

TAGS :

Next Story