Quantcast

കെ റെയിൽ ബോധവത്കരണത്തിന് ലഘുലേഖയുമായി സർക്കാർ

40 പേജുള്ള 50 ലക്ഷം ലഘുലേഖകൾ അച്ചടിക്കാൻ ടെണ്ടർ ക്ഷണിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-12 05:29:21.0

Published:

12 Jan 2022 5:04 AM GMT

കെ റെയിൽ ബോധവത്കരണത്തിന് ലഘുലേഖയുമായി സർക്കാർ
X

കെ റെയിൽ ബോധവത്കരണത്തിന് ലഘുലേഖയുമായി സർക്കാർ.ഡി.പി.ആർ പുറത്ത് വിടാതെയാണ് ലഘുലേഖയുമായി ബോധവത്കരണത്തിന് സർക്കാർ ഇറങ്ങുന്നത്. 40 പേജാണ് ലഘുലേഖയിൽ ഉണ്ടാവുക. 50 ലക്ഷം ലഘുലേഖകൾ അച്ചടിക്കും. അച്ചടിക്കുന്നതിനും വിതരണത്തിനുമായി ടെണ്ടർ വിളിച്ചു. 'സിൽവർ ലൈൻ അറിയേണ്ടതെല്ലാം' എന്ന തലക്കെട്ടിലാകും ലഘുലേഖ പുറത്തിറക്കുക. ഈ മാസം ആറാം തീയതിയാണ് ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻ വകുപ്പിൽ നിന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. പ്രധാനപ്പെട്ട മാധ്യമങ്ങളിൽ ഇന്നാണ് ടെണ്ടർ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വന്നത്.

ലഘുലേഖ അച്ചടിച്ച് വകുപ്പ് നിർദേശിക്കുന്ന കേന്ദ്രങ്ങളിൽ അതായത് സംസ്ഥാനത്തുടനീളമുള്ള ജില്ലകളിൽ വിതരണം ചെയ്യണമെന്നും ടെണ്ടറിൽ പറയുന്നു.കേരളത്തിനകത്ത് ആസ്ഥാന ഓഫീസും പ്രസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെ മാത്രമേ പരിഗണിക്കുകയൊള്ളൂ എന്നും മൂന്ന് കോടി രൂപയുടെ വാർഷിക ടേൺ ഓവർ ഉള്ള സ്ഥാപനമായിരിക്കണമെന്നും ടെണ്ടർ നോട്ടീസിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അച്ചടി കടലാസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകുന്നുണ്ട്. മൾട്ടി കളറിലാണ് ലഘുലേഖ അച്ചടിക്കുന്നത്. പ്രചാരണത്തിനായി കോടികൾ ചെലവഴിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ലഘുലേഖ അച്ചടിക്കാനുള്ള തീരുമാനത്തിൽ നിന്ന് തന്നെ സർക്കാർ എന്തോ ഒളിക്കുന്നുണ്ട് എന്ന് വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളിൽ നിന്ന് എന്താണ് ഒളിപ്പിച്ചുവെക്കുന്നതെന്ന് സർക്കാർ തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story