'ലോകായുക്ത ഭേദഗതിക്ക് സര്‍ക്കാരിന് അധികാരമുണ്ട്'; കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് സര്‍ക്കാര്‍
നിയമസഭ വഴിയാണ് ലോകായുക്ത നിലവിൽ വന്നതെന്നും അതുകൊണ്ട് തന്നെ ലോകായുക്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടെന്നും സർക്കാർ കോടതിയിൽ
ലോകായുക്ത നിയമം ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് സർക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമസഭ വഴിയാണ് ലോകായുക്ത നിലവിൽ വന്നതെന്നും അതുകൊണ്ട് തന്നെ ലോകായുക്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്..
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഫെബ്രുവരി പത്തിനാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
ഓര്‍ഡിനന്‍സിനെതിരായ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നേരത്തെ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ലോകായുക്ത ഭേദഗതി ലോകായുക്തയെന്ന സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശശികുമാറിന്‍റെ ഹരജി.
Adjust Story Font
16