'കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ല' ; ഫ്‌ളെക്സുകളും കൊടിതോരണങ്ങളും ഉയരുന്നതിൽ സിപിഎമ്മിനെ വിമർശിച്ച് ഹൈക്കോടതി
നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി

കൊച്ചി: ഫ്ലെക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
നിയമ വിരുദ്ധമായി ഫ്‌ളെക്സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നുവെന്നും സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈകോടതി വിമര്‍ശിച്ചു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. നവകേരളം, ശുചിത്വ കേരളം എന്ന സർക്കാരിന്റെ ടാഗ്‌ലൈൻ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ പോലും സഹകരിക്കുന്നില്ല. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ നിരത്തിൽ നിന്ന് മാറ്റുമ്പോൾ അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കപെടുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
വാർത്ത കാണാം:
Adjust Story Font
16