Quantcast

പി.കെ ശശിക്ക് വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി; പാലക്കാട് പ്രചരണത്തിനുണ്ടാകില്ല

അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 Oct 2024 1:50 AM GMT

pk sasi
X

തിരുവനന്തപുരം: വിവിധ പരാതികളുടെ പേരിൽ സിപിഎം അച്ചടക്ക നടപടി നേരിട്ട പി.കെ ശശിക്ക് കെടിഡിസി ചെയർമാൻ എന്ന നിലയിൽ വിദേശയാത്രയ്ക്ക് സർക്കാരിൻ്റെ അനുമതി.ഇന്‍റര്‍നാഷണൽ ട്രെഡ് ഫെയർ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്.

യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക.കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശശിയെ പാർട്ടി ഘടകങ്ങളിൽ നിന്ന് തരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശിയെ ഇതുവരെ പാർട്ടി നീക്കിയിട്ടില്ല.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് പ്രചരണത്തിന് ശശിയുണ്ടാകില്ല. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലെത്തുകയുള്ളൂ. അതേസമയം ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപണം.

സഹകരണ സ്ഥപനങ്ങളിലെ അനധകൃത നിയമനം, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നിവയാണ് നടപടിക്ക് കാരണം. സാമ്പത്തിക തിരിമറിയും നിയമനത്തില്‍ സ്വജനപക്ഷപാതവും കാണിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് ശശിയെ പാർട്ടിയുടെ മുഴുവന്‍ കമ്മിറ്റികളിൽനിന്നും ഒഴിവാക്കിയിരുന്നു.



TAGS :

Next Story