Quantcast

വഖഫ്‌ നിയമനം: മുസ്‌ലിം സംഘടനകളുടെ യോഗത്തിലും വ്യക്തമായ നിലപാട് പറയാതെ സർക്കാർ

നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്നോ മറ്റു സാധ്യതകൾ ആരായുമെന്നോ മുഖ്യമന്ത്രി ഉറപ്പുനല്‍കിയില്ല.

MediaOne Logo

Web Desk

  • Updated:

    2022-04-21 01:14:45.0

Published:

21 April 2022 1:13 AM GMT

വഖഫ്‌ നിയമനം:  മുസ്‌ലിം സംഘടനകളുടെ യോഗത്തിലും വ്യക്തമായ നിലപാട് പറയാതെ സർക്കാർ
X

കോഴിക്കോട്: വിവാദ വഖഫ് നിയമനത്തെക്കുറിച്ച് മുസ്‌ലിം സംഘടനകളുടെ യോഗത്തിലും വ്യക്തമായ നിലപാട് പറയാതെ സർക്കാർ. നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്നോ മറ്റു സാധ്യതകൾ ആരായുമെന്നോ മുഖ്യമന്ത്രി ഉറപ്പുനല്‍കിയില്ല. തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംഘടനകള്‍ ഉറച്ചു നില്‍ക്കുന്നതിനാൽ നിയമനവുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ.

വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും കണ്ടത്. നിലവിലെ രീതി മാറി നിയമനം സുതാര്യമാകണമെന്ന പറഞ്ഞ എ.പി വിഭാഗവും പി.എസ്.സിക്ക് വിട്ട നടപടിയെ പൂർണമായി പിന്തുണച്ചില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനകളുടെ വികാരം മാനിക്കുമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത്.

അതേസമയം തീരുമാനം പുനപരിശോധിക്കുമെന്ന് പറയാനോ മന്ത്രി വി അബ്ദുറഹ്മാന്റെ നിയമസഭയിലെ പ്രഖ്യാപനം തള്ളാനോ മുഖ്യമന്ത്രി തയാറായിട്ടില്ല. അതുകൊണ്ടു തന്നെ ഇനി എന്തു തീരുമാനമാകും സർക്കാർ എടുക്കുക എന്ന കാര്യത്തില്‍ സംഘടനകള്‍ക്ക് അവ്യക്തതയുണ്ട്. സർക്കാർ പിന്നോട്ടുപോയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ പുനരാരംഭിക്കാന്‍ സംഘടനകള്‍ നിർബന്ധിതരാകും. പി.എസ്.സി നിയമനം മുസ്‌ലിം സംഘടനകൾ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ആ തീരുമാനവുമായി മുന്നോട്ടു പോകുന്നതിനും സർക്കാരിന് കഴിയില്ല. ഈ പ്രതിസന്ധി സർക്കാർ എങ്ങനെ മറികടക്കുമെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Summary- kerala waqf board appointment-goverment latest reaction

TAGS :

Next Story