'പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാകണമെന്നാണ് സർക്കാർ നിലപാട്- പി രാജീവ്
'കേരളം പൊതു മേഖല സ്ഥാപനങ്ങളെ ബദലായി ഉയർത്തി പിടിക്കുന്നു'
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാകണമെന്നാണ് സർക്കാർ നിലപാട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നടപ്പ് സമ്പത്തിക വർഷത്തിൽ 30 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. കഴിഞ്ഞ വർഷം 21 സ്ഥാപനങ്ങൾ പ്രവർത്തന ലാഭം നേടിയെന്നും മന്ത്രി പറഞ്ഞു
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സമ്പത്തിക വർഷം 4053.80 കോടിയുടെ വിറ്റുവരവും, 391.66 കോടിയുടെ പ്രവർത്തന ലാഭവും നേടിയതായി മന്ത്രി അറിയിച്ചു. കൊച്ചിയിൽ നടന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ബജറ്റ് രൂപീകരണ ചർച്ചയ്ക്ക് ശേഷം സംസാരിക്കുയായിരുന്നു മന്ത്രി. ഈ സമ്പത്തിക വർഷം 5570.55 കോടിയുടെ വിറ്റുവരവും, 503.57 കോടിയുടെ പ്രവർത്തന ലാഭവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്
കേരളം പൊതു മേഖല സ്ഥാപനങ്ങളെ ബദലായി ഉയർത്തി പിടിക്കുന്നു. ബദലാകണമെങ്കിൽ അവ ലാഭകരവും, മത്സര ക്ഷമവും ആകണമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16