Quantcast

ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നു, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നു: എം.ബി രാജേഷ്

''ഗവർണറെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ''

MediaOne Logo

Web Desk

  • Updated:

    17 Dec 2023 3:12 AM

Published:

17 Dec 2023 3:11 AM

ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നു, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നു: എം.ബി രാജേഷ്
X

പത്തനംതിട്ട: ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു.

കൊലക്കേസ് പ്രതിയെ ജയിലിൽ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ നാമനിർദ്ദേശം ചെയ്തു. ഗവർണർ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും പേരക്കുട്ടികളെ ആരെങ്കിലും വെല്ലുവിളിക്കുമോയെന്നും എം.ബി രാജേഷ് ചോദിച്ചു.

അതേസമയം ചാൻസിലർ പദവി ഗവർണർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനെ തുടർന്നാണ് നിയമസഭ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. എന്നിട്ടും അതിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ് ഗവർണറെന്നും രാജീവ് പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാനും വി.ഡി സതീശനും നയിക്കുന്നത് കേരള വിരുദ്ധ മുന്നണിയാണെന്നും കാമ്പസുകളെ സംഘ്പരിവാർവത്ക്കരിക്കുന്നതിന് എതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.


TAGS :

Next Story