Quantcast

വീണ്ടും സർക്കാർ ഗവർണർ പോര്; കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചു

വി.സി നിയമനത്തിന് സർക്കാർ ഓർഡിനൻസ് രൂപീകരിക്കാനിരിക്കെയാണ് ഗവർണറുടെ ഇടപെടൽ. ഗവർണറുടെയും യുജിസിയുടേയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിൽ ഉള്ളത്.

MediaOne Logo

Web Desk

  • Published:

    5 Aug 2022 2:18 PM GMT

വീണ്ടും സർക്കാർ ഗവർണർ പോര്; കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചു
X

തിരുവനന്തപുരം: കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് സേർച്ച് കമ്മിറ്റി രൂപീകരിച്ചത്. വി.സി നിയമനത്തിന് സർക്കാർ ഓർഡിനൻസ് രൂപീകരിക്കാനിരിക്കെയാണ് ഗവർണറുടെ ഇടപെടൽ. ഗവർണറുടെയും യുജിസിയുടേയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിൽ ഉള്ളത്. സർവകലാശാല നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. വി.സി യുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നത് കൊണ്ടാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് സർക്കാറും ഗവർണറും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നതാണ് ഗവർണറുടെ നടപടി.

TAGS :

Next Story