Quantcast

'കണ്ണും പൂട്ടി ഒപ്പിടില്ല'; ഓർഡിനൻസ് പഠിക്കാൻ സമയം വേണമെന്ന് ഗവര്‍ണര്‍

നിയമസഭ ചേർന്നിട്ടും ഓർഡിനൻസ് നിയമമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ആരിഫ് മുഹമ്മദ് ഖാന്‍, സർക്കാർ പറയുന്നത് മാധ്യങ്ങളിലൂടെയാണോ ഗവർണർ അറിയേണ്ടതെന്നും ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-08 07:14:55.0

Published:

8 Aug 2022 6:53 AM GMT

കണ്ണും പൂട്ടി ഒപ്പിടില്ല; ഓർഡിനൻസ് പഠിക്കാൻ സമയം വേണമെന്ന് ഗവര്‍ണര്‍
X

ഓർഡിനൻസ് പഠിക്കാൻ സമയം വേണമെന്നും കൃത്യമായി പരിശോധിച്ച ശേഷമേ ഒപ്പിടാനാവൂയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവർണർ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാവൂയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

നിയമസഭ ചേർന്നിട്ടും ഓർഡിനൻസ് നിയമമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ സർക്കാർ പറയുന്നത് മാധ്യങ്ങളിലൂടെയാണോ ഗവർണർ പദവിയിലിരിക്കുന്ന ആള്‍ അറിയേണ്ടതെന്നും ചോദിച്ചു. മാധ്യമ പ്രവർത്തകർ സർക്കാർ പക്ഷത്ത് നിന്ന് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിർണായകമായ 11 ഓർഡിനൻസുകൾ ആണ് പുതുക്കി ഇറക്കുന്നതിനായി ഗവർണറുടെ പരിഗണയിൽ ഉള്ളത്. കഴിഞ്ഞമാസം 27ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്, 28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളിൽ ഇതു വരെ ഗവർണർ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ, ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അടക്കമുള്ളവയാണ് ഗവർണറുടെ പരിഗണനയ്ക്കായി കാത്തിരിക്കുന്നത്. ഇന്ന് ഈ ഫയലുകളിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ, ഓർഡിനസിലൂടെ വന്ന നിയമം റദ്ദാക്കപ്പെടും.

നിയമസഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ എന്ത് കൊണ്ട് ബില്‍ ആക്കിയില്ലെന്നാണ് ഗവര്‍ണറുടെ ചോദ്യം. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വിപി ജോയി ഗവര്‍ണറെ നേരിട്ട് കണ്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് രേഖാമൂലം തന്നെ കാര്യങ്ങള്‍ ഗവര്‍ണ്ണറെ അറിയിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണത്തിന് മാത്രമായി ഒക്ടോബറില്‍ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഉറപ്പ്. ധനകാര്യബില്‍ പാസാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നത്.


TAGS :

Next Story