Quantcast

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറുടെ പേരില്ല

MediaOne Logo

Web Desk

  • Updated:

    24 April 2023 5:26 AM

Published:

23 April 2023 7:04 PM

Governor
X

തിരുവനന്തപുരം: പ്രധാനമന്ത്രിയെ നാളെ കൊച്ചിയിൽ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ ഗവർണറുടെ പേര് ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറുടെ പേരില്ല. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി.രാജീവാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക.

പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവർണർ ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ പട്ടികയിൽ പേരില്ലാത്തതിൽ അദ്ദേഹം നാളെ രാവിലെ തിരുവനന്തപുരത്തേക്ക് തിരിക്കും. രാഷ്ട്രീയ പരിപാടി ആയതിനാലാണ് അദ്ദേഹത്തിന്‍റെ പേര് ഉള്‍പ്പെടുത്താതെന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story