സർക്കാരുമായി ഇടഞ്ഞ് ഗവർണർ; യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് നിർദേശം
നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ

തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് ഗവർണർ നിർദേശം നൽകി. നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ.
സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ പ്രതികരിച്ചു. ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു.
സർക്കുലറിലെ കരടിനെതിരായ പരാമർശം പിൻവലിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ പരാമർശം പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇതോടെയാണ് ഗവർണർ വിസി മാർക്ക് നിർദ്ദേശം നൽകിയത്.
Next Story
Adjust Story Font
16