ഗവർണർ-മുഖ്യമന്ത്രി തർക്കം ഭാരത് ജോഡോ യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം: ജയറാം രമേശ്
സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ചിന്തിക്കുന്നതെന്നും ജയറാം രമേശ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തർക്കം ഭാരത് ജോഡോ യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയുടെ കത്തിടപാടുകൾ ഗവർണർ പുറത്ത് വിട്ടത് പരിഹാസ്യമാണെന്നും ഗവർണർ പ്രോട്ടോക്കൾ ലംഘിച്ചാണ് ആർ.എസ്.എസ് നേതാവിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും അതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. ഒന്നിലധികം നോമിനേഷൻ വന്നാൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പിസിസികൾ പ്രമേയം പാസാക്കുന്നുണ്ടെന്നും സമവായതിനാണ് ശ്രമം നടക്കുന്നതെന്നും അത് നടന്നില്ലെങ്കിൽ തെരഞ്ഞെടുപ്പുണ്ടാകുമെന്നും പറഞ്ഞു. ഒരു ആശയക്കുഴപ്പവും പാർട്ടിയിലില്ലെന്നും ജയറാം രമേഷ് വ്യക്തമാക്കി.
Governor-CM tussle drama to divert attention from Bharat Jodo Yatra: Jairam Ramesh
Adjust Story Font
16