'കൊലപാതകം നിർഭാഗ്യകരമാണ്'; പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ
ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു
പാലക്കാട്: പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകം നിർഭാഗ്യകരമാണ്. നിയമ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന തരത്തിൽ നടപടിയുണ്ടാകണം. ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു.
അതേസമയം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ആർ.എസ് എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു
ആർ.എസ്.എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസനെ കൊലപെടുത്തിയ കേസിലെ പ്രതികൾ എസ്.ഡി.പി.ഐ , പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരാണ്. സുബൈർ വധകേസിലെ പ്രതികൾ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരും. കൊലപാതകത്തിന് ഉപയോഗിച്ച കാർ വാടകക്ക് എടുത്ത രമേശും കസ്റ്റഡിയിലുണ്ട്. ആർമുഖൻ, ശരവണനെയും എന്നിവരെയും ചോദ്യം ചെയ്ത് വരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എ.ഡി.ജി.പി അറിയിച്ചു
സുബൈറിനെ കൊലപെടുത്തിയ കേസിലെ പ്രതികളുടെ തെന്ന് സംശയിക്കുന്ന 3 പേരുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. കഞ്ചിക്കോട് ദേശീയ പാതയിലൂടെ നടന്ന് പോകുന്ന CCTVദൃശ്യങ്ങളാണ് ലഭിച്ചത്. കൂടാതെ എ.സ് ശ്രീനിവാസൻ കൊലപാതക കേസിലെ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് എ. ഡി.ജി.പി അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെയും , ഒരു പ്രതിയുടെ സഹോദരനും , രണ്ട് ഇരുചക്ര വാഹനങ്ങളും പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പ്രതികളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി
Adjust Story Font
16