'കണ്ണൂരുമായി ഒരു പ്രശ്നവുമില്ല': കലോത്സവ വിജയത്തിൽ അഭിനന്ദനവുമായി ഗവർണർ
നേരത്തെ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് കണ്ണൂരുമായി ഒരു പ്രശ്നവുമില്ല. കണ്ണൂരിനെ ഇക്കാര്യത്തിൽ മാതൃകയാക്കി ബാക്കിയുള്ളവരും വളർന്നുവരണമെന്നും ഗവർണർ പറഞ്ഞു.
കണ്ണൂരിനോട് വ്യക്തിപരമായി ഒരു എതിർപ്പുമില്ല. പഴയ ചില സാഹചര്യങ്ങളിൽ ഉള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ. പ്രതിഷേധത്തെത്തുടർന്നുള്ള പ്രതികരണത്തിൽ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കണ്ണൂരിേന്റത് ‘ബ്ലഡി ഹിസ്റ്ററി’ ആണെന്നായിരുന്നു ഗവർണറുടെ പരാമർശം.
വിഷയത്തിൽ കണ്ണൂരിലടക്കം വ്യാപക പ്രതിഷേധമായിരുന്നു ഗവർണർക്കെതിരെ ഉയർന്നത്. പ്രകടനവും പ്രതിഷേധ യോഗവും നടത്തിയും ഗവർണറുടെ കോലം കത്തിച്ചും ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ മാപ്പ് പറയാനോ പ്രതികരിക്കാനോ ഗവർണർ തയ്യാറായിരുന്നില്ല. ഇപ്പോൾ കലോത്സവ വിജയത്തിന് പിന്നാലെയാണ് പരാമർശത്തിൽ വിശദീകരണം നൽകി അദ്ദേഹം രംഗത്തെത്തിയത്.
Adjust Story Font
16