Quantcast

ഗവർണർ-സർക്കാർ തർക്കം ദേശീയതലത്തിൽ നേരിടാൻ നീക്കം; യെച്ചൂരി പ്രതിപക്ഷ നേതാക്കളെ കാണും

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിജെപി ഒഴികെയുള്ള കക്ഷികളുടെ നേതാക്കളുമായി ചർച്ച നടത്തും.

MediaOne Logo

Web Desk

  • Updated:

    30 Oct 2022 3:20 PM

Published:

30 Oct 2022 3:12 PM

ഗവർണർ-സർക്കാർ തർക്കം ദേശീയതലത്തിൽ നേരിടാൻ നീക്കം; യെച്ചൂരി പ്രതിപക്ഷ നേതാക്കളെ കാണും
X

ന്യൂഡൽഹി: കേരളത്തിലെ ഗവർണർ-സർക്കാർ പോര് ദേശീയതലത്തിൽ നേരിടാൻ സിപിഎം തീരുമാനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിജെപി ഒഴികെയുള്ള കക്ഷികളുടെ നേതാക്കളുമായി ചർച്ച നടത്തും. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽ ഗവർണമാർ സംസ്ഥാന സർക്കാറിന്റെ അധികാരത്തിൽ ഇടപെടുന്നതായി യോഗം വിലയിരുത്തി. അതുകൊണ്ട് തന്നെ ഈ വിഷയം ദേശീയതലത്തിൽ ചർച്ചയാക്കാനാണ് സിപിഎം തീരുമാനം.

TAGS :

Next Story