'കത്തെഴുതാൻ മന്ത്രി ബിന്ദുവിന് അധികാരമില്ല'; വി.സി നിയമനത്തിലെ രാഷ്ട്രീയ ഇടപെടല്‍ ആവർത്തിച്ച് ഗവർണർ
'വി.സി നിയമന ഉത്തരവിൽ ഒപ്പ് വെച്ചത് സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാന്‍'
വി.സിയുടെ പുനർനിയമനം ആവശ്യപ്പെട്ട് കത്തെഴുതാൻ മന്ത്രി ആർ ബിന്ദുവിന് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സെർച്ച് കമ്മറ്റിക്ക് മാത്രമാണ് വി.സിയെ തെരഞ്ഞെടുക്കാനുള്ള അധികാരം. കോടതി നടപടികളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രിക്ക് മറുപടി പറയലല്ല തന്‍റെ ജോലിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വി.സി നിയമന ഉത്തരവിൽ ഒപ്പ് വെച്ചത് സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനെന്നും കോടതിയിൽ നിന്ന് വന്ന നോട്ടീസ് താൻ വായിച്ചിട്ടില്ലെന്നും ഗവർണർ അറിയിച്ചു.
കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണം എന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ട ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. വകുപ്പ് മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിക്കണം എന്നാണ് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16