Quantcast

പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടി ഭരണഘടനാ വിരുദ്ധമല്ലെന്ന് ഗവർണർ

''ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല''

MediaOne Logo

Web Desk

  • Published:

    26 Oct 2023 8:28 AM GMT

Arif Mohammad Khan
X

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടി ഭരണഘടനാ വിരുദ്ധമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ .

ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ പറഞ്ഞു.

അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞതെന്ന് ഗവർണ്ണർ വിശദീകരിച്ചു.

ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയർന്നത്. ക്രമക്കേടുകളെ കുറിച്ച് തനിക്കും പരാതി ലഭിച്ചെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story