Quantcast

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കും; ഓർഡിനസ് തയ്യാറായി

ഇന്നത്തെ മന്ത്രിസഭയോഗം ഓർഡിനസ് പരിഗണിച്ചേക്കും

MediaOne Logo

Web Desk

  • Updated:

    2022-11-09 07:05:19.0

Published:

9 Nov 2022 5:13 AM GMT

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കും; ഓർഡിനസ് തയ്യാറായി
X

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് തയ്യാറായി. നിയമാവകുപ്പ് ബിൽ സർക്കാരിന് കൈമാറി. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർക്ക് ചാൻസലർ ആകാം എന്ന് വ്യവസ്ഥ. ഇല്ലെങ്കിൽ മന്ത്രിമാർക്കും ചാൻസലർ ആകാം. അന്തിമ തീരുമാനം സർക്കാർ എടുക്കും. ഓർഡിനൻസ് ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിച്ചേക്കും. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാൻസലര്‍മാരാക്കും.

കേരള, കാലിക്കറ്റ് കണ്ണൂര്‍, എംജി, സംസ്കൃതം,മലയാളം സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ ആയിരിക്കും. കുസാറ്റ്,ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറുംആരോഗ്യ ഫിഷറീസ് സര്‍വ്വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കും.എന്നാല്‍ ഗവർണർ ഒപ്പിട്ടാലെ ഇന്നത്തെ നിയമം ആകുകയൊള്ളൂ. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭ വിളിച്ച് ബില്ലായി കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം..ഡിസംബര്‍ ആദ്യ വാരം മുതല്‍ സഭ ചേരാനുള്ള തീരുമാനം അടുത്ത മന്ത്രിസഭയോഗം എടുത്തേക്കും.

രാജ്യത്തെ പ്രമുഖരായ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാർ നിയമ നിർമാണത്തിലേക്ക് കടക്കുക. കരട് ഓർഡിനസ് തയ്യാറാക്കി ഇന്നലെയാണ് സർക്കാറിന് കൈമാറിയത്. ചാൻസലർ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് ഗവർണർ തുടർച്ചയായി സർവകലാശാലയുടെ ഭരണത്തിൽ ഇടപെടുന്നതെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടിയാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനമെടുത്തത്. സർക്കാരിനും സർവകലാശാലകൾക്കുമെതിരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഗവർണറെ നീക്കേണ്ടത് അനിവാര്യമാണ് എന്നതാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്.


TAGS :

Next Story