'മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം'; വിവാദ ബില്ലുകൾ ഒഴികെയുള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണർ
12 ബില്ലുകളാണ് ഗവർണറുടെ പരിഗണനയ്ക്കായി കാത്തിരിക്കുന്നത്
തിരുവനന്തപുരം: വിവാദ ബില്ലുകൾ ഒഴികെയുള്ള ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നാണ് ഗവർണറുടെ വ്യവസ്ഥ. 12 ബില്ലുകളാണ് ഗവർണറുടെ പരിഗണനയ്ക്കായി കാത്തിരിക്കുന്നത്.
അതേസമയം സർവകലശാലകളിലെ വി.സി നിയമനങ്ങളിൽ ചാൻസലർ എന്ന നിലയിലെ തന്റെ അധികാരം കുറക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഗവർണർ. കേരള സർവകലശാല വി.സി യെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ വേഗത്തിൽ നൽകണമെന്നാണ് ഗവർണറുടെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർ യൂണിവേഴ്‌സിറ്റിയിക്ക് കത്തു നൽകി. ഒക്ടോബർ 24ന് വി.സിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് രാജ്ഭവൻ നീക്കം.
Next Story
Adjust Story Font
16