Quantcast

അസാധാരണ നീക്കവുമായി ഗവർണർ: നാളെ വാർത്താസമ്മേളനം

രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് സമ്മേളനമെന്ന് രാജ്ഭവൻ

MediaOne Logo

Web Desk

  • Updated:

    2022-09-18 16:38:34.0

Published:

18 Sep 2022 2:07 PM GMT

അസാധാരണ നീക്കവുമായി ഗവർണർ: നാളെ വാർത്താസമ്മേളനം
X

തിരുവനന്തപുരം: നാളെ രാവിലെ 11.45ക്ക് വാർത്താ സമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.രാജ്ഭവനിലാണ് സമ്മേളനം. രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്ന് രാജ്ഭവൻ അറിയിച്ചു.

സർവകലാശാല വിഷയങ്ങളിലിടപെടില്ലെന്നറിയിച്ച് മുഖ്യമന്ത്രി എഴുതിയ കത്തുകളും ചില വീഡിയോ ദൃശ്യങ്ങളും പുറത്തു വിടുമെന്ന് ഗവർണർ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കണ്ണൂരിലെ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ അക്രമമുണ്ടായപ്പോൾ സുരക്ഷയ്‌ക്കെത്തിയ പൊലീസിനെ വേദിയിലുള്ളവർ തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്.

സർക്കാരുമായുള്ള പോരിൽ ഒരടി പോലും പിന്നോട്ടില്ലെന്നാണ് ഗവർണറുടെ നീക്കങ്ങളിലൂടെ ലഭിക്കുന്ന സൂചന. ഓരോ ദിവസവും വിമർശനത്തിന്റെ തോത് കടുപ്പിക്കുന്ന നീക്കമാണ് ഗവർണറുടെ ഭാഗത്ത് നിന്നുള്ളത്. മുഖ്യമന്ത്രിയ്ക്ക് നിയമത്തിന്റെ എബിസിഡി അറിയില്ലെന്ന് ഇന്ന് ഗവർണർ വിമർശിച്ചിരുന്നു. യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാരും തയ്യാറായിട്ടില്ല. ഗവർണറുടെ ആരോപണങ്ങൾക്കെല്ലാം അതേ നാണയത്തിൽ മറുപടി പറയുകയാണ് സർക്കാരും.

കണ്ണൂർ സർവകലാശാലയിലെ ചരിത്ര കൗൺസിലിൽ വെച്ച് തനിക്കെതിരെ നടന്ന വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശമാണെന്നതുൾപ്പടെ ഗുരുതര ആരോപണങ്ങളാണ് നേരത്തേ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഉന്നയിച്ചത്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഗവർണറുടെ ആരോപണം.

TAGS :

Next Story