'യുവാക്കളെ അക്രമം നടത്താൻ പരിശീലിപ്പിക്കുന്നു'; സിദ്ധാർഥിന്റെ വീട് സന്ദർശിച്ച് ഗവർണർ
യുവാക്കളുടെ ഭാവി തകർക്കുന്ന അക്രമം രാഷ്ട്രീയപ്പാർട്ടികൾ ഉപേക്ഷിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ക്രൂരമായ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥിന്റെ മരണത്തിൽ എസ്.എഫ്.ഐയുടെ പങ്ക് വ്യക്തമാണ്. അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. സംഭവത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് യുവാക്കളെ ആക്രമണം നടത്താൻ പരിശീലിപ്പിക്കുകയാണ്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും ആക്രമണങ്ങൾക്കുമാണ് യുവാക്കൾക്ക് പരിശീലനം നൽകുന്നത്. അതിന്റെ തെളിവാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി. മുതിർന്ന നേതാക്കളാണ് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമംകൊണ്ടാണ്. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. യുവാക്കളുടെ ഭാവി തകർക്കുന്ന അക്രമം രാഷ്ട്രീയപ്പാർട്ടികൾ ഉപേക്ഷിക്കണമെന്നും ഗവർണർ പറഞ്ഞു.
Adjust Story Font
16