വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചു
എല്ലാകാര്യത്തിലും മുന്നിലായ കേരളം ഇതുപോലെയുള്ള ചിലകാര്യങ്ങളിലാണ് പിറകിലെന്നും സ്ത്രീധനത്തിനെതിരേ ബോധവത്കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലത്തെ വിസ്മയയുടെ ദുരൂഹമരണക്കേസിൽ നിലമേലിലെ വിസ്മയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കുടുംബവുമായി ഗവർണർ ഏറെനേരം സംസാരിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയാറാകണമെന്ന് ഗവർണർ പറഞ്ഞു. എല്ലാകാര്യത്തിലും മുന്നിലായ കേരളം ഇതുപോലെയുള്ള ചിലകാര്യങ്ങളിലാണ് പിറകിലെന്നും സ്ത്രീധനത്തിനെതിരേ ബോധവത്കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് കിരൺ കുമാറിനെ ശാസ്താംകോട്ട കോടതിയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. നിലവിൽ കിരൺകുമാറിനെതിരേ സ്ത്രീധന നിരോധന നിയമത്തിന്‍റെ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കു്ന്നത്. ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തുന്നതിനെ കുറിച്ച് വരും ദിവസങ്ങളിൽ തീരുമാനമെടുക്കും.
Adjust Story Font
16