Quantcast

അസാധാരണ നടപടിയുമായി ഗവർണർ; 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു

സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനാണ് അസാധാരണ നടപടി. ഗവർണറുടെ പ്രതിനിധികളായ 11 പേരെയും വിദ്യാർഥി പ്രതിനിധികളായ നാലുപേരെയുമാണ് പിൻവലിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-10-15 14:06:15.0

Published:

15 Oct 2022 1:41 PM GMT

അസാധാരണ നടപടിയുമായി ഗവർണർ; 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു
X

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചാൻസലറുടെ നോമിനികളായ 15 സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനാണ് അസാധാരണ നടപടി. ഗവർണറുടെ പ്രതിനിധികളായ 11 പേരെയും വിദ്യാർഥി പ്രതിനിധികളായ നാലുപേരെയുമാണ് പിൻവലിച്ചത്.

വി.സി നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. വി.സി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നൽകാൻ ഗവർണർ അന്ത്യശാസനം നൽകിയതിനെ തുടർന്ന് വൈസ് ചാൻസലർ സെനറ്റ് യോഗം വിളിച്ചിരുന്നു. എന്നാൽ സിപിഎം പ്രതിനിധികളായ അംഗങ്ങൾ ബഹിഷ്‌കരിച്ചതിനാൽ ക്വാറം തികയാത്തതിനെ തുടർന്ന് യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത് വി.സി ഡോ. വി.പി മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്.


TAGS :

Next Story