Quantcast

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; കണ്ണൂർ വി സി മറുപടി നൽകി

തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി.സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2022-11-07 13:02:40.0

Published:

7 Nov 2022 11:02 AM GMT

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; കണ്ണൂർ വി സി മറുപടി നൽകി
X

കണ്ണൂർ: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കണ്ണൂർ വി.സി. അഭിഭാഷകൻ മുഖേനയാണ് മറുപടി നൽകിയത്. ഇന്ന് ഉച്ചേയോടെയാണ് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി.സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.

മുമ്പ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി.സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ടത്.

TAGS :

Next Story