Quantcast

അബേദ്ക്കർ കോളനി നിവാസികളുടെ സമരം 43 ദിവസം പിന്നിട്ടു

സമരക്കാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ മുതലമട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

MediaOne Logo

Web Desk

  • Updated:

    2021-11-24 13:13:52.0

Published:

24 Nov 2021 1:09 PM GMT

അബേദ്ക്കർ കോളനി നിവാസികളുടെ സമരം 43 ദിവസം പിന്നിട്ടു
X

സ്വന്തമായി വീട് വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനി നിവാസികള്‍ നടത്തുന്ന സമരം 43 ദിവസം പിന്നിട്ടു. സമരക്കാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ മുതലമട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി സമരം ഉദ്ഘാടനം ചെയ്തു.

ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് പോലും സർക്കാർ സഹായം എത്തുന്നില്ലെന്നത് അപമാനമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ഗോമതി പറഞ്ഞു. വെൽഫയർ പാർട്ടി തമിഴ്നാട് വൈസ് പ്രസിഡന്റ് മണിമാരൻ , വെൽഫയർ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം. സുലൈമാൻ , ആദിവാസി സംരക്ഷണ സമിതി പ്രസിഡണ്ട് മാരിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.

ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ 36 കുടുംബങ്ങൾക്കാണ് വീട് ലഭിക്കാത്തത്. ലൈഫ് മിഷനിൽ ഉൾപെടുത്തി വീട് നൽകാതെ അധികൃതർ തങ്ങളെ ബോധപൂർവ്വം അവഗണിക്കുകയാണെന്നാരോപിച്ചാണ് കോളനി നിവാസികൾ സമരം തുടങ്ങിയത്.






TAGS :

Next Story