Quantcast

'ബില്ലുകൾ നിയമമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണഘടനാബാധ്യത'; ഗവർണർക്കെതിരായ പരോക്ഷ വിമർശനം വായിപ്പിച്ച് സർക്കാർ

രാജ്യത്തെ അന്വേഷണ ഏജൻസികൾ പ്രഫഷണലിസത്തിൽ നിന്നും വ്യതിചലിക്കുന്ന രീതി വിദൂരമായി പോലും ഉണ്ടാകാൻ പാടില്ലെന്നും നയപ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    23 Jan 2023 6:52 AM GMT

Governor,criticism against  Governor,policy address,policy address 2023,kerala governor arif mohammed khan,arif mohammed khan
X

 ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പരോക്ഷ വിമർശനം നയപ്രഖ്യാപനത്തിൽ വായിപ്പിച്ച് സർക്കാർ. ബില്ലുകൾ നിയമമായി പ്രാബല്യത്തിൽ വരണമെന്നത് ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്നായിരിന്നു പ്രസംഗത്തിലെ പരാമർശം. സാമ്പത്തികമായി സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാരിനെതിരേയും പ്രസംഗത്തിൽ വിമർശനമുണ്ട്. പതിവ് പോലെ കേന്ദ്രത്തെ കടന്നാക്രമിച്ചില്ല, എന്നാൽ വാചകങ്ങൾ മിതപ്പെടുത്തിയാണെങ്കിലും വിമർശനം നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചു. ബില്ലുകൾ നിയമമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ഭരണഘടനബാധ്യതയാണെന്ന നയപ്രഖ്യാപനത്തിലെ വാക്കുകൾ ഗവർണക്കുള്ള പരോക്ഷ വിമർശനമായി.

'നിയമനിർമ്മാണ മേഖയിലുള്ള കടന്ന് കയറ്റം സഹകരണ ഫെഡറലിസത്തിന് ശുഭകരമല്ല, നിയമനിർമ്മാണത്തിന്റെ അന്തസത്തയും സഭയുടെ ഉദ്ദേശങ്ങളും സംരക്ഷിക്കപ്പെടണം, ബില്ലുകൾ നിയമമായി പ്രാബല്യത്തിൽ വരണമെന്ന ഭരണഘടന മൂല്യം സംരക്ഷിക്കപ്പെടണം. കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നത് അടിസ്ഥാനസൗകര്യമേഖലയിൽ സംസ്ഥാനങ്ങളുടെ ഇടപെടൽ ശേഷിയെ പരിമിതപ്പെടുത്തുമെന്ന് പറഞ്ഞായിരിന്നു കേന്ദ്രവിമർശനം. കേന്ദ്രസർക്കാറിന് ബാധകമാല്ലാത്ത മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾക്കും ബാധകമാക്കരുതെന്നും നയപ്രഖ്യാപനത്തിൽ വായിച്ചു. കിഫ്ബി വായ്പകൾ സംസ്ഥാനത്തിൻറെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തനേയും നയപ്രഖ്യാപനം കുറ്റപ്പെടുത്തി.

രാജ്യത്തെ അന്വേഷണ ഏജൻസികൾ പ്രഫഷണലിസത്തിൽ നിന്നും വ്യതിചലിക്കുന്ന രീതി വിദൂരമായി പോലും ഉണ്ടാകാൻ പാടില്ലെന്നും നയപ്രഖ്യാപനം അടിവരയിട്ടു. മാധ്യമസ്വാതന്ത്ര്യം രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ വെട്ടിച്ചുരുക്കുന്നുവെന്ന വിമർശനവും നയപ്രഖ്യാപനത്തിലുണ്ട്.

TAGS :

Next Story