Quantcast

സിൻഡിക്കേറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹനെതിരായ അച്ചടക്കനടപടി മരവിപ്പിച്ച് സർക്കാർ

സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ പങ്കാളിത്തത്തിന്‍റെ പേരിലാണ് പരീക്ഷ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഡോ. കെ.ടി.ചന്ദ്രമോഹനെതിരെ നടപടിയെടുത്തിരുന്നത്.

MediaOne Logo

Web Desk

  • Published:

    27 Aug 2021 2:27 AM GMT

സിൻഡിക്കേറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹനെതിരായ അച്ചടക്കനടപടി മരവിപ്പിച്ച് സർക്കാർ
X

കണ്ണൂര്‍ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ പങ്കാളിത്തത്തിന്‍റെ പേരിലാണ് പരീക്ഷ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഡോ. കെ.ടി.ചന്ദ്രമോഹനെതിരെ നടപടിയെടുത്തിരുന്നത്. അതേസമയം അച്ചടക്ക നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി രംഗത്തെത്തി

സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചന്ദ്രമോഹനെ ജോലിചെയ്യുന്ന ജില്ലയിൽ നിന്നും സ്ഥലം മാറ്റാന്‍ ഉത്തരവായത്. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിലെ പങ്കാളിത്തതിന്‍റെ പേരിലായിരുന്നു അച്ചടക്ക നടപടി. ഇതിന്‍റെ ഭാഗമായി രണ്ട് അധ്യാപകരെ കൂടി കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ ഇടതുപക്ഷ അധ്യാപക സംഘടന നേതാവ് കൂടിയായ ചന്ദ്രമോഹനനെതിരെയുള്ള നടപടി മരവിപ്പിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ ആരോപണം

പയ്യന്നൂരിലെ ഒരൂ സ്വകാര്യ ട്യൂഷൻ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈ അധ്യാപകർ പ്രവർത്തിക്കുന്നതായാണ് വിജിലസ് വകുപ്പിന്‍റെ റിപ്പോർട്ട്. ഇത്തരം അധ്യാപകർക്കെതിരെ മാതൃകപരമായ ശിക്ഷാ നടപടികൾ കൈകൊള്ളണമെന്നും കുറ്റക്കാരനെന്നുകണ്ടെത്തിയ അധ്യാപകനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

TAGS :

Next Story