Quantcast

സിറോ മലബാർ സഭയുടെ ഭൂമിയിടപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സർക്കാർ

നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ലെന്ന് സത്യവാങ് മൂലം

MediaOne Logo

Web Desk

  • Updated:

    2022-07-12 06:55:55.0

Published:

12 July 2022 6:44 AM GMT

സിറോ മലബാർ സഭയുടെ ഭൂമിയിടപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സർക്കാർ
X

ഡൽഹി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ അനുകൂലിച്ച് സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലം. നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ലെന്നും പണം എത്തിയത് അതിരൂപതയുടെ അക്കൗണ്ട് വഴിയാണെന്നും സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വായ്പാ തിരിച്ചടവിന് സഭ വിറ്റ ഭൂമിക്ക് സെന്റിന് 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. എന്നാൽ ലഭിച്ചത് 2.43 ലക്ഷം മുതൽ 10.75 ലക്ഷം വരെയും. 36 പേരാണ് ഭൂമി വാങ്ങിയത്. ഇവർ എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. നിയമവിരുദ്ധമായ ഒരു പണമിടപാടും നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആ റിപ്പോർട്ടാണ് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2020ൽ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടാണ് സർക്കാർ സുപ്രിംകോടതിയിലും നൽകിയിരിക്കുന്നത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ . ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിൻറെ ഭാഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

TAGS :

Next Story