ഉച്ചഭക്ഷണ പ്രതിസന്ധി: സ്‌കൂളുകളിൽ അരിവിതരണം പുനഃരാരംഭിച്ചു
സപ്ലൈകോക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അരിവിതരണം പുനഃരാരംഭിച്ചു. മന്ത്രിതല യോഗത്തിൽ തീരുമാനമായതോടെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജിആർ അനിലും യോഗത്തിൽ പങ്കെടുത്തു. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് അടിയന്തര മന്ത്രിതല യോഗം ചേർന്നത്.
സപ്ലൈകോക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി. 250 കോടി രൂപയാണ് അരി ഇനത്തിൽ സപ്ലൈകോക്ക് നൽകാനുള്ളത്.
Next Story
Adjust Story Font
16